കെഎം മാണിയെ അവഹേളിച്ച മുന്നണിയില്‍ കേരളാ കോൺഗ്രസിന് എങ്ങനെ തുടരാന്‍ കഴിയുന്നു ? : പ്രതിപക്ഷ നേതാവ്

Jaihind Webdesk
Tuesday, July 6, 2021

തിരുവനന്തപുരം : കെഎം മാണിയെ അവഹേളിച്ച മുന്നണിയില്‍ കേരളാ കോൺഗ്രസിന് എങ്ങനെ തുടരാന്‍ കഴിയുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.  സുപ്രീംകോടതിയില്‍ കെഎം മാണിയുടെ പേര് പരാമർശിച്ചിട്ടില്ല എന്ന സിപിഎം സംസ്ഥാന ആക്റ്റിംഗ് സെക്രട്ടറി എ വിജയരാഘവന്‍റെ വാദത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ കെഎം മാണിക്കെതിരായ സമരമല്ല എല്‍ഡിഎഫ് നയിച്ചതെന്ന് വിജയരാഘവൻ വ്യക്തമാക്കണം. സഭയിൽ തടഞ്ഞത് കെ എം മാണിയെ മാത്രം അതിൽ വെള്ളം ചേർക്കരുത്.

അന്ന് നടത്തിയ സമരം തെറ്റാണെന്ന് ഏറ്റ്പറഞ്ഞ് സിപിഎം മാപ്പ് പറയണം. കെഎം മാണിയെ അവഹേളിച്ച ഇടത് മുന്നണിക്കെതിരെ കേരള കോൺഗ്രസിന്‍റെ നിലപാടാണ് അറിയേണ്ടത്. മാണി സാറിനെ അപമാനിച്ചിട്ടും ഇടത് മുന്നണിയിൽ തുടരുന്നത് ശരിയാണോ എന്ന് ജോസ് കെ മാണി ആത്മപരിശോധന നടത്തണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.