ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Wednesday, October 27, 2021

 

തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് തറവാട്ടിലേക്ക് മടങ്ങിയെത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അതിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന് ഏറ്റവും പ്രിയപ്പെട്ട നേതാവായിരുന്ന ചെറിയാന്‍ ഫിലിപ്പ് പ്രത്യേക സാഹചര്യത്തിലാണ് എല്‍.ഡി.എഫുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചത്. സിപിഎമ്മില്‍ നിന്നും നിരവധി പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്. കാത് കുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും. ഇനിയും നിരവധി പേര്‍ വരാനുണ്ട്. എറണാകുളത്ത് ആയിരത്തിലധികം പേരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മറ്റുപല ജില്ലകളിലും നിരവധി പേര്‍ പാര്‍ട്ടിയിലെത്തിയിട്ടുണ്ട്. കോണ്‍ഗ്രസിലേക്ക് എത്തുന്നവരെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.