പരിസ്ഥിതിലോല മേഖലയില്‍ സർക്കാരിന് വീഴ്ച പറ്റി; സുപ്രീം കോടതി വിധി മന്ത്രിസഭ ചോദിച്ചു വാങ്ങിയതെന്ന് വി.ഡി സതീശൻ

Jaihind Webdesk
Thursday, June 30, 2022

തിരുവനന്തപുരം: പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് സർക്കാരിന് മൂന്ന് വീഴ്ചകൾ സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പരിധി ഒരു കിലോമീറ്റർ ആക്കിയത് ആദ്യത്തെ തെറ്റാണ്. ജനവാസ മേഖലകളെ ഉൾപ്പെടുത്താൻ തീരുമാനിച്ചത് രണ്ടാമത്തെ തെറ്റ്. സുപ്രീം കോടതി വിധി മന്ത്രിസഭാ യോഗം ചേര്‍ന്ന് ചോദിച്ചുവാങ്ങിയതാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

നേരത്തെ ബഫര്‍ സോണ്‍ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.