പത്തനംതിട്ട : കൊവിഡ് നിയന്ത്രണത്തിലെ പാളിച്ചകള്‍ തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പൊള്ളയായ അവകാശവാദങ്ങളാണ് സർക്കാർ നടത്തിയത്. ദുരഭിമാനം മാറ്റിവെച്ച് നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് പരിശോധന പൂര്‍ണമായി ആര്‍.ടി.പി.സി.ആര്‍ ആക്കണം. ആന്‍റിജന്‍ പരിശോധന ഫലപ്രദമല്ല. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നതില്‍ ഐ.സി.എം.ആര്‍ മാനദണ്ഡങ്ങള്‍ കേരളം പൂര്‍ണമായി അവഗണിച്ചു. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക നഷ്ടം പരിഹരിക്കാന്‍ കൊവിഡ് ദുരന്തനിവാരണ കമ്മീഷന്‍ രൂപീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.