വഖഫില്‍ ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രണ്ട് മതങ്ങളെ തമ്മില്‍ തല്ലിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി . ബിജെപിയുടെ കപട സ്‌നേഹം ക്രിസ്ത്യാനികള്‍ തിരിച്ചറിയുമെന്നും പ്രതിപക്ഷനേതാവ് കോഴിക്കോട്ടു പറഞ്ഞു. രാഷ്ട്രപിതാവ് മഹാത്മാ കോഴിക്കോട് എന്‍ഐടി അധ്യാപിക ഷൈജ ആണ്ടവന് മാനദണ്ഡങ്ങള്‍ മറികടന്ന് ഡീന്‍ നിയമനം നല്‍കിയതിനെതിരെ എം.കെ രാഘവന്‍ എംപി ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോട് എന്‍ഐടിക്ക് മുന്നിലാണ് സമരം.പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ഉപവാസം ഉദ്ഘാടനം ചെയ്തു. എം.കെ മുനീര്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.
ഗാന്ധി ഘാതകന്‍ ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് സമൂഹ മാധ്യമത്തില്‍ പ്രതികരണം നടത്തിയതിന്റെ പേരില്‍ അന്വേഷണം നേരിടുന്ന കോഴിക്കോട് എന്‍.ഐ.ടി അധ്യാപിക ഷൈജ ആണ്ടവന് മാനദണ്ഡങ്ങള്‍ മറികടന്ന് ഡീന്‍ നിയമനം നല്‍കിയത് സമൂഹ മനസ്സാക്ഷിയെ ആകെ ഞെട്ടിച്ച സംഭവമാണ്. പാര്‍ലമെന്റിലും പുറത്തും പ്രസ്തുത വിഷയം ഉയര്‍ത്തി പൊതു സമൂഹത്തിന്റെ വികാരം പ്രകടിപ്പിക്കാന്‍ ജനപ്രതിനിധി എന്ന നിലയില്‍ ബാധ്യസ്ഥനാണെന്ന് എം കെ രാഘവന്‍ എംപി പറഞ്ഞു
മാനദണ്ഡങ്ങള്‍ മറികടന്നുള്ള നിയമനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ അഞ്ചിന് കോഴിക്കോട് എന്‍.ഐ.ടി ക്ക് മുന്നില്‍ ഉപവാസം അനുഷ്ഠിക്കുകയാണ്. വൈകുന്നേരം 5 വരെ നടക്കുന്ന ഉപവാസത്തില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ. മുരളീധരന്‍, ഷാഫി പറമ്പില്‍ എം.പി, ഡോ. എം.കെ മുനീര്‍ എം.എല്‍.എ, കല്പറ്റ നാരായണന്‍ തുടങ്ങിയ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലയിലെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും.
മാനദണ്ഡങ്ങള്‍ മറികടന്നുള്ള ഷൈജ ആണ്ടവന്റെ നിയമനം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുന:പരിശോധിക്കണമെന്ന ആവശ്യം പാര്‍ലമെന്റിലുള്‍പ്പെടെ ഇതിനകം ഉന്നയിച്ചിട്ടുള്ളതാണ്. ഇതിനെതിരേ സമൂഹ മനസ്സാക്ഷിയെ ഉണര്‍ത്താനുള്ള സന്ദേശമാണ് ഉപവാസത്തിലൂടെ നല്‍കുന്നത്