ഏകപക്ഷീയമായ നടപടി ശരിയായില്ല ; സ്ഥാനാരോഹണച്ചടങ്ങിനെതിരെ കേസെടുത്തതില്‍ പ്രതിപക്ഷ നേതാവ്

Jaihind Webdesk
Thursday, June 17, 2021

കോഴിക്കോട് : കെപിസിസി പ്രസിഡന്‍റിന്‍റെ സ്ഥാനമേൽക്കൽ ചടങ്ങിൽ പ്രവർത്തകർക്കെതിരെ കേസെടുത്തതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ചടങ്ങിൽ ആളുകളെ നിയന്ത്രിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. കൊവിഡ് മാനദണ്ഡം ലംഘിച്ചാൽ കേസെടുക്കണം. എന്നാല്‍ ഏകപക്ഷീയമായി കേസെടുത്തത് ശരിയായില്ലെന്നും  അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.