‘നിങ്ങളുടെ ദേഹത്ത് പറ്റിയിരിക്കുന്ന ചെളി ഇതൊന്നും കൊണ്ട് കഴുകി വെളുപ്പിക്കാൻ കഴിയില്ല’; ആക്രമണങ്ങളില്‍ സിപിഎമ്മിനോട് വി.ഡി സതീശന്‍

Jaihind News Bureau
Thursday, September 3, 2020

 

സംസ്ഥാനത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്കെതിരായ ആക്രമണത്തില്‍ സിപിഎമ്മിനെതിരെ വി.ഡി സതീശന്‍ എംഎല്‍എ. ഇരുന്നൂറോളം കോൺഗ്രസ് പാർട്ടി ഓഫീസുകളാണ് കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങളായി കേരളത്തിൽ തകർക്കപ്പെട്ടത്. നിങ്ങളുടെ ദേഹത്ത് പറ്റിയിരിക്കുന്ന ചെളി ഇതൊന്നും കൊണ്ട് കഴുകി വെളുപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വെഞ്ഞാറമൂട് കൊലപാതകത്തിന്‍റെ മറവിൽ സംസ്ഥാനത്തുടനീളം കോൺഗ്രസ് പാർട്ടി ഓഫീസുകൾക്ക് നേരെ വ്യാപക ആക്രമണങ്ങളാണ് സി.പി.എമ്മിന്‍റെയും ഡി.വൈ.എഫ്.ഐയുടെയും നേതൃത്വത്തിൽ നടക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

ഇരുന്നൂറോളം കോൺഗ്രസ് പാർട്ടി ഓഫീസുകളാണ് കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങളായി കേരളത്തിൽ തകർക്കപ്പെട്ടത്. നിങ്ങളുടെ ദേഹത്ത് പറ്റിയിരിക്കുന്ന ചെളി ഇതൊന്നും കൊണ്ട് കഴുകി വെളുപ്പിക്കാൻ കഴിയില്ല. പിന്നെ ഞങ്ങൾ കോൺഗ്രസുകാരൊക്കെ പേടിച്ചു പോയെന്ന് പറഞ്ഞേക്കാൻ പറഞ്ഞു!!