ന്യായീകരണങ്ങള്‍ വിലപ്പോകില്ലെന്ന് സിപിഎമ്മിന് മനസിലായി ; ജോസഫൈന്‍റെ രാജി ഉചിതമായ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Friday, June 25, 2021

തിരുവനന്തപുരം : വനിതാ കമ്മീഷന്‍ അധ്യക്ഷസ്ഥാനത്തു നിന്നുള്ള എം.സി ജോസഫൈന്‍റെ രാജി ഉചിതമായ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രാജി നേരത്തെ ആകാമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വനിതാ കമ്മീഷന്‍ പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് ആത്മവിശ്വാസം കൊടുക്കണം.

ജോസഫൈന്‍റെ പ്രസ്താവന വനിതാ കമ്മീഷന്‍റെ വിശ്വാസ്യത തകര്‍ത്തു. ന്യായീകരണ ക്യാപ്‌സൂളുകള്‍ ഇറക്കി രക്ഷിക്കാന്‍ ചിലര്‍ ശ്രമിച്ചു. വൈകിയാണെങ്കിലും ഇത്തരത്തിലൊരു തീരുമാനം നല്ലതാണെന്നും പെണ്‍കുട്ടികള്‍ക്ക് പിന്തുണ നല്‍കേണ്ടതാണ് യുവജന സംഘടനകള്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.