
ഏറെ പ്രതീക്ഷകളോടെയും പുതിയ സ്വപ്നങ്ങളോടെയും 2026-ലേക്ക് കാലെടുക്കുന്ന ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് പുതുവത്സര ആശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വരാനിരിക്കുന്ന വര്‍ഷം വലിയ മാറ്റങ്ങളുടേതാകണമെന്നും ഓരോരുത്തരുടെയും ജീവിതത്തില്‍ ഗുണപരമായ വളര്‍ച്ച ഉണ്ടാകണമെന്നും അദ്ദേഹം ആശംസിച്ചു.
2026 ഒരു പ്രതീക്ഷകളുടെ വര്‍ഷമാണെന്ന് പ്രതിപക്ഷ നേതാവ് തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. ‘എല്ലാവരുടെയും ജീവിതത്തില്‍ മാറ്റങ്ങളുണ്ടാകണം. മനസില്‍ പ്രത്യാശയും ജീവിതത്തെക്കുറിച്ച് പുതിയ കാഴ്ചപ്പാടുകളും രൂപപ്പെടണം. ഓരോരുത്തരുടെയും ജീവിത നിലവാരത്തില്‍ വലിയ പുരോഗതിയുണ്ടാകാന്‍ ഈ വര്‍ഷം നിമിത്തമാകട്ടെ,’ അദ്ദേഹം പറഞ്ഞു.
സ്‌നേഹവും സാഹോദര്യവും ലോകത്തുള്ള എല്ലാ മനുഷ്യര്‍ക്കും സന്തോഷം ലഭിക്കുന്ന ഒരു കാലമുണ്ടാകണം. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാരസ്പര്യത്തിന്റെയും ഒത്തുചേരലാകണം ഈ പുതുവര്‍ഷം. സമൂഹത്തില്‍ മാറ്റങ്ങള്‍ ഉണ്ടായേ മതിയാകൂ എന്ന് ഓര്‍മ്മിപ്പിച്ച അദ്ദേഹം, ഈ മാറ്റങ്ങള്‍ക്കായി നമുക്ക് ഒന്നിച്ച് നില്‍ക്കാമെന്നും കൂട്ടിച്ചേര്‍ത്തു. എല്ലാവര്‍ക്കും സമാധാനവും സന്തോഷവും നിറഞ്ഞ ഊഷ്മളമായ പുതുവത്സര ആശംസകള്‍ നേരുന്നതായി പ്രതിപക്ഷ നേതാവ് അറിയിച്ചു.