‘കൊവിഡാണെങ്കിലും അടിച്ചുമാറ്റാനുള്ള ഒരു ചാന്‍‍സും കളയില്ലല്ലേ ?’ സർക്കാരിനെ പരിഹസിച്ച് വി.ഡി സതീശന്‍ എം.എല്‍.എ

Jaihind News Bureau
Wednesday, August 26, 2020

 

കൊവിഡ് കാലത്തും വെട്ടിക്കാനുള്ള ഒരു അവസരവും പാഴാക്കാത്ത പിണറായി സർക്കാരിനെ പരിഹസിച്ച് വി.ഡി സതീശന്‍ എം.എല്‍.എ. ഇന്‍ഫ്രാറെഡ് തെർമോമീറ്ററുകള്‍ വാങ്ങിയതിലും പി.പി.ഇ കിറ്റുകള്‍ വാങ്ങിയതിലും വെട്ടിപ്പ് നടന്നു എന്ന് വി.ഡി സതീശന്‍ കണക്കുകള്‍ സഹിതം ചൂണ്ടിക്കാട്ടി. പൊതുവിപണിയില്‍ 2500 രൂപയ്ക്ക് ലഭിക്കുന്ന ഇന്‍ഫ്രാറെഡ് തെർമോമീറ്ററിന് സർക്കാർ കണക്കില്‍ 5000 രൂപയാണ് വില കാണിച്ചിരിക്കുന്നത്. കൊവിഡാണെങ്കിലും അടിച്ചുമാറ്റാനുള്ള ഒരു ചാന്‍സും കളയില്ലല്ലേ എന്ന് പരിഹസിച്ചാണ് വി.ഡി സതീശന്‍ എം.എല്‍.എ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

 

വി.ഡി സതീശന്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്

 

സർക്കാർ മാർച്ച് 28 ന് 15,000 പി പി ഇ കിറ്റുകൾ 1,550 രൂപ നിരക്കിൽ വാങ്ങി. പിറ്റേ ദിവസം വാങ്ങിയത് 425 രൂപയ്ക്ക്.
ഇൻഫ്രാറെഡ് തെർമോമീറ്ററിന് പൊതുവിപണിയിൽ 2500 രൂപയാണ് വില. സർക്കാർ വാങ്ങിയത് 5000 രൂപയ്ക്ക്.
അടിച്ചു മാറ്റാനുള്ള ഒരു ചാൻസും കളയില്ലല്ലേ ? കൊവിഡാണെങ്കിലും വിടില്ല!!

 

 

 

teevandi enkile ennodu para