പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദം അടഞ്ഞ അധ്യായം ; സിപിഎം ആത്മപരിശോധന നടത്തണം : വി.ഡി സതീശന്‍

Jaihind Webdesk
Tuesday, August 31, 2021

തിരുവനന്തപുരം : ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദം അടഞ്ഞ അധ്യായമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പരസ്യപ്രതികരണത്തിന് താനില്ല. ഘടകകക്ഷികളുടെ ആശങ്ക ചര്‍ച്ച ചെയ്യും. സംഘടനാപരമായ കാര്യങ്ങള്‍ കെപിസിസി അധ്യക്ഷന്‍ പ്രതികരിക്കും. സംഘടന തെരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങള്‍ ഷെഡ്യൂള്‍ പ്രകാരം നടക്കും. കോണ്‍ഗ്രസിനെതിരെ പ്രതികരിക്കുന്ന സിപിഎം ആത്മപരിശോധന നടത്തണം. എകെജി സെന്‍ററില്‍ നിന്നും പ്രത്യേക ഉപദേശം വേണ്ടെന്നും ആഭ്യന്തരകാര്യങ്ങള്‍ കോണ്‍ഗ്രസ് പരിഹരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.