വാക്സിൻ ചലഞ്ചിലൂടെ ലഭിച്ച തുകയും ബജറ്റില്‍ നീക്കിവെച്ച 1000 കോടിയും എന്തുചെയ്യും ? വ്യക്തമായ മറുപടി നൽകാതെ ധനമന്ത്രി

Thursday, June 10, 2021

തിരുവനന്തപുരം : കേന്ദ്രസർക്കാർ വാക്സിൻ സൗജന്യമാക്കിയ സാഹചര്യത്തിൽ ബജറ്റില്‍ ഇതിനായി നീക്കിവെച്ച 1000 കോടി രൂപയും വാക്സിൻ ചലഞ്ചിലൂടെ ലഭിച്ച തുകയും എന്തു ചെയ്യുമെന്ന ചോദ്യത്തിന് നിയമസഭയിൽ വ്യക്തമായ മറുപടി നൽകാതെ ധനമന്ത്രി കെ.എൻ ബാലഗോപാൽ. തുക നഷ്ടപ്പെടില്ല എന്ന് മാത്രമാണ് മന്ത്രി പ്രതിപക്ഷ നേതാവിൻ്റെ ചോദ്യത്തിന് മറുപടി നൽകിയത്.