‘ആർക്കാണ് സ്റ്റാലിന്‍റെ പ്രേതം ബാധിച്ചിരിക്കുന്നത്?’; ഫോണ്‍വിളി പരിശോധിക്കാന്‍ പൊലീസിന് അധികാരം നൽകിയത് ഭരണഘടനാവിരുദ്ധമെന്ന് വി.ഡി സതീശന്‍

കൊച്ചി: കൊവിഡ് ബാധിതരുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കുന്ന സർക്കാർ നടപടിക്കെതിരെ വി.ഡി സതീശന്‍ എംഎല്‍എ. വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിന് അധികാരം നല്‍കിയ നടപടി സ്വേച്ഛാപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. രോഗം വരണമെന്നില്ല, രോഗം സംശയിക്കുന്നുവെന്ന് പറഞ്ഞ്  സംഭാഷണവിവരങ്ങൾ പൊലീസിന് ചോർത്തിയെടുക്കാമെന്നും അദ്ദേഹം പറയുന്നു. ആർക്കാണ് സ്റ്റാലിന്‍റെ പ്രേതം ബാധിച്ചിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

കൊവിഡ് രോഗബാധിതരുടെ ഫോൺ സംഭാഷണം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ സംസ്ഥാനത്ത് പൊലീസിന് അധികാരം നൽകിയിരിക്കുന്നത് സ്വേച്ഛാപരവും ഭരണഘടനാ വിരുദ്ധവുമാണ്. രോഗം വരണമെന്നില്ല, രോഗം സംശയിക്കുന്നുവെന്ന് പറഞ്ഞ് നിങ്ങളുടെയും എന്റെയും സംഭാഷണവിവരങ്ങൾ പൊലീസിന് ചോർത്തിയെടുക്കാം. ഇവിടെ ആർക്കാണ് സ്റ്റാലിന്റെ പ്രേതം ബാധിച്ചിരിക്കുന്നത്?

 

https://www.facebook.com/VDSatheeshanParavur/photos/a.628374120554890/3338675919524683/

Comments (0)
Add Comment