കോതമംഗലത്തെ പോലീസ് നടപടി കിരാതം; മൃതദേഹം വലിച്ചിഴച്ച് അനാദരവ് കാണിച്ചത് പോലീസ്, പേടിപ്പിച്ച് സമരം ഒതുക്കി കളയാം എന്ന് കരുതേണ്ടെന്ന് വി.ഡി. സതീശൻ

ആലുവ: കോതമംഗലത്തെ പോലീസ് നടപടി കിരാതമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മൃതദേഹം
വലിച്ചിഴച്ച് അനാദരവ് കാണിച്ചത് പോലീസാണ്. പോലീസിനെ ഉപയോഗിച്ച് വിരാട്ടാമെന്ന് കരുതേണ്ട. പോലീസ് നടപടി മാസപ്പടിയില്‍ നിന്നും സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ നിന്നും ശ്രദ്ധതിരിക്കാനാണെന്നും പ്രതിപക്ഷ നേതാവ് ആലുവയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസിനും എതിരെ കോതമംഗലത്ത് പോലീസ് സ്വീകരിച്ച നടപടി കിരാതം എന്ന് വി.ഡി സതീശൻ പറഞ്ഞു. ജനകീയ വിഷയത്തിലാണ് അവർ ഇടപെട്ടത് . സർക്കാർ നിഷ്ക്രിയമായിരുന്നു. ഇന്നലെ മൃതദേഹത്തോട് അനാദരവ് കാണിച്ചത് പോലീസാണ്.  പോലീസിനെ വെച്ച് പേടിപ്പിച്ച് സമരം ഒതുക്കി കളയാം എന്ന് കരുതണ്ട. പോലീസിന് എന്തും ചെയ്യാനുള്ള അധികാരം നൽകിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment