‘സർ, ഇതാണോ സംസ്കാരം?’; സഭയിലെ എല്‍ഡിഎഫ് അംഗങ്ങളുടെ അക്രമം ഓർമ്മിപ്പിച്ച് മുഖ്യമന്ത്രിയോട് വി.ഡി സതീശന്‍

Jaihind News Bureau
Thursday, August 27, 2020

 

അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷം നിയമസഭയിൽ സംസ്കാരത്തിന് യോജിക്കാത്ത നിലയിൽ പെരുമാറിയെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരെ വി.ഡി സതീശന്‍ എംഎല്‍എ. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് നിയമസഭയില്‍ എൽഡിഎഫ് എംഎൽഎമാർ നടത്തിയ അക്രമം ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയത്. ഇതാണോ മുഖ്യമന്ത്രി പറഞ്ഞ സംസ്കാരമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

അതേസമയം 2015 മാർച്ച് 13നായിരുന്നു  കേരളത്തെ നാണംകെടുത്തിയ സംഭവങ്ങളുണ്ടായത്. നിയമസഭയിൽ രണ്ടുലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്ന് കാണിച്ച് അന്ന് കേസും രജിസ്റ്റർ ചെയ്തിരുന്നു. ആറ് ഇടത് എംഎൽഎമാരെ പ്രതിയാക്കിയാണു തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്. ഇപ്പോഴത്തെ മന്ത്രിമാരായ കെ.ടി.ജലീൽ, ഇ.പി.ജയരാജന്‍ എന്നിവരും കെ. കുഞ്ഞഹമ്മദ് മാസ്റ്റര്‍, കെ.അജിത്, സി.കെ.സദാശിവന്‍, , വി.ശിവൻകുട്ടി തുടങ്ങിയവരുമായിരുന്നു കേസിലെ പ്രതികൾ.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

പ്രതിപക്ഷം നിയമസഭയിൽ സംസ്കാരത്തിന് യോജിക്കാത്ത നിലയിൽ പെരുമാറിയെന്ന് മുഖ്യമന്ത്രി. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ പിണറായി സി.പി.എം സെക്രട്ടറിയായിരുന്നു. അന്ന് എകെജി സെന്‍ററില്‍ വച്ച് തീരുമാനിച്ചതനുസരിച്ച് എല്‍ഡിഎഫ് അംഗങ്ങൾ സഭയിൽ പെരുമാറിയത് ഓർമ്മയുണ്ടോ? സർ, ഇതാണോ സംസ്കാരം?

teevandi enkile ennodu para