കേരളീയം ധിക്കാരവും ധൂര്‍ത്തുമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. 50,000 കോടി രൂപയുടെ ബാധ്യതയില്‍ നില്‍ക്കുന്ന സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ജനങ്ങളെ നോക്കി കൊഞ്ഞനം കുത്തുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. ഉച്ചഭക്ഷണ വിതരണത്തിന്‍റെ പണം കൊടുക്കാനില്ലാത്ത സര്‍ക്കാരാണ് ആര്‍ഭാടം കാണിക്കുന്നത്. ജനകീയ കോടതിയില്‍ സര്‍ക്കാരിനെ വിചാരണ ചെയ്ത് മറുപടി നല്‍കുമെന്നും സതീശന്‍ പറഞ്ഞു.