മുഖ്യമന്ത്രിക്ക് കോർപറേറ്റ് ബാധ, അടിസ്ഥാന ജനവിഭാഗത്തെ മറന്നു: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Tuesday, January 4, 2022

 

തിരുവനന്തപുരം : ബുള്ളറ്റ് ട്രെയിനിന്‍റെ കാര്യത്തിൽ സീതാറാം യെച്ചൂരി കേന്ദ്ര സർക്കാരിന് എതിരെ പറഞ്ഞതാണ് മുഖ്യമന്ത്രി പിണറായി വിജയനോടും പറയാനുള്ളതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎം അടിസ്ഥാന വർഗത്തെ മറന്നു. മുഖ്യമന്ത്രിക്ക് കോർപ്പറേറ്റ് ബാധയാണെന്നും അദ്ദേഹം വിമർശിച്ചു.

കെ റെയിൽ വിഷയത്തിൽ രണ്ട് മണിക്കൂർ നിയമസഭയിൽ ചർച്ച ചെയ്യാൻ തയാറാകാത്ത മുഖ്യമന്ത്രിയാണ് പൗര പ്രമുഖരുമായി ചർച്ച നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.  മുഖ്യമന്ത്രി അധികാരം കൈയിൽ വെച്ച് വരേണ്യ വർഗത്തോട് സംസാരിക്കുകയാണ്.

പദ്ധതിയുടെ ഭാഗമായി വഴിയാധാരമാകുന്നവർ, സാധാരണക്കാർ, പാവപ്പെട്ട ജനവിഭാഗങ്ങള്‍ തുടങ്ങി നിരവധി പേരുണ്ട്. പ്രതിപക്ഷം ഇവരുമായി ആശയവിനിമയം നടത്തും. യുഡിഎഫ് കക്ഷിനേതാക്കളുടെ യോഗം  അടിയന്തരമായി വിളിച്ചിട്ടുണ്ടെന്നും തുടർ സമരങ്ങള്‍ പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.