വാളയാറിലെ അമ്മയ്ക്ക് ‘കുഞ്ഞുടുപ്പ്’ ചിഹ്നമായി അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Jaihind News Bureau
Wednesday, March 24, 2021

 

വാളയാറിലെ അമ്മയ്ക്ക് കുഞ്ഞുടുപ്പ് തെരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഈ ചിഹ്നം വേണമെന്ന് അമ്മ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ ചിഹ്നം തന്നെ തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചത്. നീതി കിട്ടാത്തതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് മൽസരിക്കുമെന്ന് വാളയാറിലെ കുഞ്ഞുങ്ങളുടെ അമ്മ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സംഘപരിവാർ സംഘടനകളുടെ പിന്തുണ വേണ്ടെന്ന് അവർ വ്യക്തമാക്കിയിരുന്നു.

സഹോദരിമാർ പീ‍ഡനത്തിന് ഇരയായി ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിന്റെ അന്വേഷണം അട്ടിമറിച്ച് പൊലീസ് ഓഫിസർമാർക്കെതിരെ നടപടിയെടുക്കാത്ത സംസ്ഥാന സർക്കാരിന്രെ നിലപാടിൽ പ്രതിഷേധിച്ച് ഇവർ തലമുണ്ഡനം ചെയ്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അമ്മ ജനുവരി 26 മുതല്‍ പാലക്കാട് വഴിയോരത്ത് സത്യഗ്രഹ സമരം നടത്തിയിരുന്നു.