വാളയാർ കേസ് സിബിഐ ഏറ്റെടുത്തു ; കൊലക്കുറ്റം ചുമത്തി രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Jaihind Webdesk
Thursday, April 1, 2021

 

തിരുവനന്തപുരം : വാളയാർ കേസ് സിബിഐ ഏറ്റെടുത്തു. സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് അന്വേഷണ ചുമതല. മൂന്ന് പ്രതികൾക്കെതിരെ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. പാലക്കാട് പോക്സോ കോടതിയിൽ സിബിഐ എഫ്ഐആര്‍ സമർപ്പിച്ചു. പോക്സോ, എസ്‍സി/എസ്ടി നിയമം, കൊലപാതകം എന്നിവ ചുമത്തിയാണ് എഫ്ഐആര്‍.