വി.ഡി. സതീശന്‍ ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി; കോണ്‍ഗ്രസ് കണ്‍വന്‍ഷന്‍ മലപ്പുറത്ത്

 

മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍- മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായും മറ്റ് ലീഗ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. രാവിലെ പാണക്കാട് എത്തിയാണ് പ്രതിപക്ഷ നേതാവ് കൂടിക്കാഴ്ച നടത്തിയത്. പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം, മുനവറലി തങ്ങൾ, വി.എസ്. ജോയ് തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപിയും ഇന്ന് പാണക്കാട്ട് എത്തും. സൗഹൃദ കൂടിക്കാഴ്ചയായിരുന്നു എന്ന് വി.ഡി. സതീശൻ പറഞ്ഞു. ലീഗ് സഹോദര പാർട്ടിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് വിഷയങ്ങൾ മാത്രമാണ് ചർച്ചയായതെന്ന് സാദിഖലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

Comments (0)
Add Comment