കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് പ്രവചിച്ച് സര്‍വേ ഫലം; രാഹുല്‍ ജനഹൃദയങ്ങളില്‍; രാജ്യത്ത് മോദി വിരുദ്ധ വികാരം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് പ്രവചിച്ച് യു.എസ് വെബ്സൈറ്റ് മീഡിയം.കോം. രാജ്യത്ത് നിലനില്‍ക്കുന്ന ശക്തമായ മോദി വിരുദ്ധ വികാരവും കരുത്തനായ നേതാവെന്ന നിലയില്‍ ഉയര്‍ന്ന രാഹുല്‍ ഗാന്ധിയുടെ ജനസ്വീകാര്യതയുമാണ് സര്‍വേയില്‍ പ്രതിഫലിച്ചത്. കോൺഗ്രസ് ഒറ്റയ്ക്ക് 213 സീറ്റ് നേടുമ്പോൾ ബി.ജെ.പി 170 സീറ്റില്‍ ഒതുങ്ങുമെന്ന് സര്‍വെ പ്രവചിക്കുന്നു. മറ്റ് പാര്‍ട്ടികള്‍ 160 സീറ്റ് നേടുമെന്നും സർവേയെ അധികരിച്ച് മീഡിയം.കോം (medium.com) പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിനോട് രാജ്യത്തെ ജനങ്ങൾക്ക് കടുത്ത അതൃപ്തിയാണുള്ളത്. മോദിയുടെ പ്രഭാവം എന്നത് രാജ്യത്ത് ഇല്ലാതെയായി. അതേസമയം പ്രതിപക്ഷത്തുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ജനപ്രീതി  ദിവസംതോറും വര്‍ധിക്കുകയാണ്. രാജ്യത്തെ ജനങ്ങള്‍ക്ക് സ്വീകാര്യനായ പൊതുസമ്മതനായി രാഹുല്‍ ഉയര്‍ന്നു. രാജ്യത്തിന്‍റെ ബഹുസ്വരതയും മതനിരപേക്ഷ കാഴ്ചപ്പാടും ഉയര്‍ത്തിപ്പിടിക്കുന്ന രാഹുലിന്‍റെയും കോണ്‍ഗ്രസിന്‍റെയും നിലപാടും, രാജ്യത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള കൃത്യമായ കാഴ്ചപ്പാടോടെയുള്ള പ്രകടനപത്രികയും കോണ്‍ഗ്രസിന് ഗുണം ചെയ്യുന്ന പ്രധാന ഘടകങ്ങളായി വെബ്സൈറ്റ് പറയുന്നു.

ഏകാധിപത്യനിലപാട് രാജ്യത്തെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കുന്ന തരത്തില്‍ നടത്തിയ മോദിയുടെ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാകും. കര്‍ഷകവിരുദ്ധ നിലപാടും തൊഴിലില്ലായ്മയും മുതല്‍ നോട്ട് നിരോധനവും റഫാലും വരെ ശക്തമായ മോദി വിരുദ്ധതരംഗം രാജ്യത്ത് സൃഷ്ടിച്ചു.  ഈ സാഹചര്യത്തിൽ ബി.ജെ.പിയെ പരാജയപ്പെടുത്തി കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് മീഡിയം.കോം പ്രവചിക്കുന്നു. ആകെ പോൾ ചെയ്യുന്ന വോട്ടുകളുടെ 39% കോൺഗ്രസ് നേടുമ്പോള്‍ ബി.ജെ.പിക്ക് 31 ശതമാനം മാത്രമേ നേടാനാകൂ എന്ന് സര്‍വെ വ്യക്തമാക്കുന്നു.

52% പുരുഷന്മാരും 48% സ്ത്രീകളുമാണ് സർവേയിൽ പങ്കെടുത്തത്. രാജ്യമൊട്ടാകെ 20,500 പേരെ കണ്ട് യു.കെ ഗവേഷണ സംഘം നടത്തിയ സർവേയെ ആധാരമാക്കിയാണു മീഡിയം.കോമിന്‍റെ തെരഞ്ഞെടുപ്പ് പ്രവചനം. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം, രൂക്ഷമായ തൊഴിലില്ലായ്മ, നോട്ടുനിരോധനം, കര്‍ഷകദ്രോഹനയങ്ങള്‍,  ഇന്ധനവിലവര്‍ധന, ന്യൂനപക്ഷങ്ങളോടുള്ള അവഗണന തുടങ്ങിയ വിഷയങ്ങളെല്ലാം സര്‍വേയില്‍ പങ്കെടുത്തവര്‍ മോദി സർക്കാരിന്‍റെ വീഴ്ചകളായി ചൂണ്ടിക്കാണിച്ചു. അതേസമയം രാഹുല്‍ ഗാന്ധിയിലാണ് രാജ്യത്തിന്‍റെ പ്രതീക്ഷയെന്നും സര്‍വെ വ്യക്തമാക്കുന്നു. രാഹുൽ ഗാന്ധിയും കോൺഗ്രസും മോദിയുടെയും ബി.ജെ.പിയുടെയും ജനദ്രോഹനിലപാടുകള്‍ക്കും ഏകാധിപത്യത്തിനും മറുപടിയാകുമെന്ന് വോട്ടര്‍മാര്‍ കരുതുന്നു. മതനിരപേക്ഷതയും ഐക്യവും മുൻനിർത്തിയാണു രാഹുൽ ഗാന്ധി വോട്ട് തേടുന്നത്. ന്യായ് പദ്ധതി പോലെ കൃത്യമായ കാഴ്ചപ്പോടോടെയുള്ള കോണ്‍ഗ്രസിന്‍റെ പ്രഖ്യാപനങ്ങള്‍ ഗുണം ചെയ്യുമെന്നും സര്‍വെ വ്യക്തമാക്കുന്നു.

rahul gandhicongressPM Narendra ModiLok Sabha pollspriyanka gandhi
Comments (0)
Add Comment