യുഎസ് ഓപ്പൺ ടെന്നീസ് : ആൻഡി മുറെ പുറത്ത്

Jaihind Webdesk
Thursday, August 30, 2018

യുഎസ് ഓപ്പൺ ടെന്നീസിൽ നിന്ന് ബ്രിട്ടന്‍റെ ആൻഡി മുറെ പുറത്ത്. സ്‌പെയിനിന്‍റെ ഫെർണാണ്ടോ വെർഡാസ്‌കോയാണ് രണ്ടാം റൗണ്ടിൽ ബ്രിട്ടീഷ് താരത്തെ വീഴ്ത്തിയത്. സ്‌കോർ: 7-5, 2-6, 6-4, 6-4.

പരിക്കിനെ തുടർന്ന് ദീർഘനാളത്തെ വിശ്രമത്തിലായിരുന്ന മുറേ യുഎസ് ഓപ്പണോടെയാണ് കോർട്ടിലേക്ക് തിരിച്ചെത്തിയത്.