യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് രാജിവച്ചു. സിറിയയിലെ യുദ്ധഭൂമിയില്‍നിന്നു യുഎസ് സൈനികരെ തിരികെവിളിക്കാനൊരുങ്ങുന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ പ്രതിഷേധമുയര്‍ത്തി യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് രാജി സമര്‍പ്പിച്ചത്. സിറിയയില്‍ നിന്ന് സൈനികരെ പിന്‍വലിക്കുന്നതിനുള്ള പദ്ധതി തയാറാക്കാന്‍ പെന്റഗണിനു വൈറ്റ്ഹൗസ് നിര്‍ദേശം നല്‍കിയെന്ന വരാത്ത പുറത്ത് വന്നതിനു പിന്നാലെയാണ് മാറ്റിസ് തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് രാജി വച്ചത്. ട്രംപിന്റെ കാഴ്ചപ്പാടുകളുമായി യോജിച്ച് പോകാന്‍ കഴിയുന്ന തരത്തിലുള്ള പ്രതിരോധ സെക്രട്ടറി ഉണ്ടാകാനുള്ള അവകാശം ട്രംപിന് ഉണ്ടെന്നും അതിനാല്‍ തന്റെ ഈ തീരുമാനം ശരിയെന്നു വിശ്വസിക്കുന്നതായും ട്രംപിന് നല്കിയ രാജിക്കത്തില്‍ മാറ്റിസ് ഇതിനോടകം അറിയിച്ചു.