പീഡനം നടന്നിട്ടില്ലെന്ന് കോടതിയിൽ സത്യവാങ്മൂലം ; പെണ്‍കുട്ടിയെ വീണ്ടും അപമാനിച്ച് യു.പി സർക്കാർ

Jaihind News Bureau
Tuesday, October 6, 2020

 

ഹാത്രസ്‌ കൂട്ടബലാൽസംഗക്കേസിൽ പെണ്‍കുട്ടിയെ വീണ്ടും അപമാനിച്ച് യുപി സർക്കാർ. പീഡനം നടന്നിട്ടില്ലെന്ന് സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകി. അതേസമയം ഹാത്രസ് കൂട്ടബലാത്സംഗം ഞെട്ടിപ്പിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ. സാക്ഷികളെ സംരക്ഷിക്കുന്നുണ്ടെന്ന് യുപി സർക്കാർ രേഖാമൂലം അറിയിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു.

പെണ്‍കുട്ടിയുടെ കുടുംബം അഭിഭാഷകനെ നിയമിച്ചിട്ടുണ്ടോ എന്ന് അറിയിക്കണമെന്നും കോടതി. ഇക്കാര്യങ്ങളിൽ സത്യവാങ്മൂലം നൽകാൻ സമയം അനുവധിച്ച കോടതി ഒരാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.