ഉത്തര്‍പ്രദേശില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; 58 മണ്ഡലങ്ങളില്‍ ഇന്ന് വിധിയെഴുത്ത്

Jaihind Webdesk
Thursday, February 10, 2022

 

ലക്നൌ: ഉത്തര്‍പ്രദേശില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ 7 മണിക്കാണ് പോളിംഗ് ആരംഭിച്ചത്. 11 ജില്ലകളിലെ 58 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ജനം വിധിയെഴുതുന്നത്. 2.27 കോടി വോട്ടര്‍മാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.

58 മണ്ഡലങ്ങളിലായി 623 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ചില കേന്ദ്രങ്ങളില്‍ വോട്ടർമാരുടെ നീണ്ടനിര ദൃശ്യമാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടെടുപ്പ്.  ഏഴ് ഘട്ടങ്ങളിലായാണ് ഉത്തർപ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10 നാണ് വോട്ടെണ്ണല്‍.

എല്ലാവരും വോട്ട് ചെയ്ത് രാജ്യത്തെ ഭയത്തില്‍ നിന്ന് മോചിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

https://platform.twitter.com/widgets.js