രാഹുലിനെയും പ്രിയങ്കയെയും തടയില്ല ; ലഖിംപൂരിലെ കർഷകരെ കാണാന്‍ അനുമതി


ന്യൂഡൽഹി : ലഖിംപുർ ഖേരി സന്ദർശിക്കാൻരാഹുൽ ഗാന്ധിക്കുംപ്രിയങ്ക ഗാന്ധിയ്ക്കും അനുമതി. ഇവർക്ക്  പുറമേ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍, പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നി എന്നിവർക്ക് കൂടി യുപി സർക്കാർ അനുമതി നൽകി . ലക്നൗവിൽ എത്തുന്ന രാഹുലിനെ തടയില്ലെന്ന് സർക്കാർ അറിയിച്ചു.

ലഖിംപുർ സന്ദർശിക്കാൻ രാഹുലിനെ അനുവദിക്കില്ലെന്നും വിമാനത്താവളത്തിൽ തടയുമെന്നും പൊലീസ് കമ്മിഷണർ അറിയിച്ചിരുന്നു. എന്നാല്‍ യുപി പോലീസിന്‍റെ വിലക്ക് അവഗണിച്ച് രാഹുല്‍ ലക്‌നൗവിലേക്കു പുറപ്പെടുകയായിരുന്നു. രണ്ട് മുഖ്യമന്ത്രിമാർക്കൊപ്പം ലഖിംപുര്‍ ഖേരി സന്ദർശിക്കാനാണ് ഉദ്ദേശിക്കുന്നതെന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. യുപി പൊലീസ് അറസ്റ്റു രേഖപ്പെടുത്തിയ പ്രിയങ്ക ഇപ്പോൽ സീതീപുരിൽ ഗസ്റ്റ് ഹൗസിലെ താൽക്കാലിക ജയിലിലാണ്.

 

Comments (0)
Add Comment