എരുമേലിയില്‍ അജ്ഞാതജീവിയുടെ ആക്രമണം; രണ്ട് ആടുകള്‍ ചത്തു; പുലിയെന്ന് നാട്ടുകാർ

Jaihind Webdesk
Wednesday, June 7, 2023

 

പത്തനംതിട്ട: എരുമേലി തുമരംപാറയിൽ വളർത്തുമൃഗങ്ങൾക്ക് നേരെ അജ്ഞാത ജീവിയുടെ ആക്രമണം. ആക്രമണത്തെ തുടർന്ന് രണ്ട് ആടുകൾ ചത്തു. അതേസമയം ആക്രമണം നടത്തിയത് പുലിയാണെന്ന് നാട്ടുകാർ പറഞ്ഞു. എരുമേലി തുമരംപാറ സ്വദേശി മുത്തോട്ട് സന്തോഷ് കുമാറിന്‍റെ വീട്ടിലെ ആടുകളെയാണ് അജ്ഞാത ജീവി കൊന്നത്.