പരീക്ഷാ ക്രമക്കേട്: കെ.എസ്.യു സമരം ഏഴാം ദിവസത്തില്‍; സമരത്തോട് മുഖം തിരിച്ച് സർക്കാർ

Jaihind Webdesk
Sunday, July 21, 2019

യൂണിവേഴ്‌സിറ്റി കോളേജ്, പി.എസ്‌.സി പരീക്ഷാ ക്രമക്കേടിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്‌.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നു.

നിരാഹാര സമരം തുടങ്ങി ഒരാഴ്ചയായിട്ടും സർക്കാർ സമര നേതാക്കളുമായി ചർച്ചയ്ക്ക് പോലും തയാറാകാത്ത സാഹചര്യത്തിൽ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകാനാണ് നേതാക്കളുടെ തീരുമാനം.