തിരുവനന്തപുരം: ഗുരുതര പിഴവുകളുമായി പഞ്ചായത്ത് വകുപ്പ്. ഭരണഘടനയുടെ ആമുഖത്തിൽ നിന്നും വാക്കുകള്‍ വെട്ടിമാറ്റുകയും പുതിയ വാക്കു ഉള്‍പ്പെടുത്തുകയും ചെയ്തു. രാഷ്ട്രത്തിന്‍റെ ‘ഐക്യത്തെ’ എന്നതാണ് വെട്ടി മാറ്റിയത്. ആമുഖത്തില്‍ നിന്നും ‘ആയ’ എന്ന വാക്ക് തെറ്റായി ഉൾപ്പെടുത്തുകയും ചെയ്തു. ഇന്ത്യയുടെ ഭരണഘടനയ്ക്ക് അംഗീകാരം ലഭിച്ചിട്ട് ഇന്നേക്ക് 73 വര്‍ഷം പൂര്‍ത്തിയാകുകയാണ്. അതുകൊണ്ട്തന്നെ സർക്കാർ ഓഫിസുകളിൽ ഭരണഘടനയുടെ ആമുഖം പ്രതിജ്ഞാ രൂപത്തിൽ ചൊല്ലിക്കൊടുക്കണമെന്ന് നിർദേശിച്ച് സംസ്ഥാന സർക്കാർ സർക്കുലർ ഇറക്കിയിരുന്നു. ഇതിനായി പഞ്ചായത്ത് ഡയറക്ടർ ഇന്നലെ പുറത്തിറക്കിയ നിർദേശത്തിലാണ് വെട്ടലും തിരുത്തലും.
പഞ്ചായത്ത് ഡയറക്ടറുടെ പേരിൽ അഡിഷനൽ ഡയറക്ടർ എം.പി.അജിത്കുമാറാണ് നിർദേശം നൽകിയത്.