ദുബായ് : യു.എ.ഇയിലെ ഏറ്റവും വലിയ ഉപഭോക്തൃ സഹകരണ സ്ഥാപനമായ, യൂനിയന്‍ കോപ്പ് റമദാന് വേളയില്‍ വമ്പന്‍ വിലക്കിഴിവ് പ്രഖ്യാപിച്ചു. കാല് ലക്ഷത്തിലേറെ ഉല്പന്നങ്ങള്ക്ക് 90 ശതമാനം വരെ വിലക്കിഴിവ് നല്‍കും. റമദാന് ഹാപ്പി ഡീലിന്റെ ഭാഗമായി നിരവധി ഉല്പന്നങ്ങള് വാറ്റ് ഒഴിവാക്കിയും വില്‍ക്കും. യൂനിയന്‍ കോപ്പ് സി.ഇ.ഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലാസി ദുബായില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
അറുപതു ദിവസം നീളുന്ന റമദാന് വില്പനക്കാലത്ത് ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ ഉല്പന്നങ്ങള് നല്‍കുന്നതിനായി 110 മില്യന്‍ ദിര്‍ഹം നീക്കിവെച്ചിട്ടുണ്ട്. റമദാന് കാമ്പയിനില്‍ 650 മില്യന്‍ ദിര്‍ഹത്തിന്റെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. 25 ലക്ഷം ഉപഭോക്താക്കള്‍ക്ക് വിലക്കിഴിവിന്റെ ആശ്വാസം ലഭിക്കും. യു.എ.ഇയില്‍ കഴിയുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സമൂഹങ്ങളുടെ ആവശ്യങ്ങളും താല്പര്യങ്ങളും പരിഗണിച്ച് എല്ലാ വിധ ഉപഭോക്തൃ ഉല്പന്നങ്ങളും സ്റ്റോക്ക് ചെയ്യുവാന്‍ വിതരണക്കാരുമായി ഇതിനകം കരാറുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് സൗകര്യപൂര്‍വം യൂനിയന്‍ കോപ്പ് വെബ്സ്റ്റോര്‍ മുഖേനെ 22,000 ഭക്ഷ്യ-ഭക്ഷ്യേതര ഉല്പന്നങ്ങള് വാങ്ങാനാവും. റമദാന് ഓഫറിന് പുറമെ പ്രത്യേക ഓണ്‍ലൈന്‍ പ്രമോഷന് ഓഫറോടു കൂടി ഉല്പന്നങ്ങള് വീടുകളിലെത്തിച്ചു നല്കാന് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തമായസ് കാര്‍ഡ് ആനുകൂല്യങ്ങള്‍ വെബ്സ്റ്റോറിലും ലഭ്യമാണ്.
റമദാനില്‍ ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം യൂനിയന്‍ കോപ്പ് ഉമ്മു സുഖീം, അല്‍ വാസല്‍, അല്‍ തവാര്‍ ബ്രാഞ്ചുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. മറ്റു ശാഖകള്‍ രാവിലെ ആറര മുതല്‍ പുലര്‍ച്ചെ രണ്ടു മണി വരെയാണ് തുറക്കുക. 2019 ന്റെ ആദ്യ പാദത്തില്‍ യൂനിയന്‍ കോപ്പ് 138.5 മില്യന്‍ ലാഭം കൈവരിച്ചതായി ഫലാസി പറഞ്ഞു. ഉല്പന്നങ്ങള്ക്ക് 7.5% ശതമാനം വിലക്കിഴിവ് നല്‍കിയിട്ടും, മുന്‍വര്‍ഷത്തേക്കാള്‍ 26.5 ശതമാനം വര്‍ധനവാണിത്. പുതിയ ശാഖ ഏതാനും ദിവസങ്ങള്‍ക്കകം ദുബായ് നാദല് ഷീബയില്‍ തുറക്കുമെന്നും സി.ഇ.ഒ വ്യക്തമാക്കി. അസിസ്റ്റന്റ് ഡയറക്ടര്‍ (ട്രേഡിങ്) മജിറുദ്ദീന്‍ ഖാന്, മീഡിയാ മാനേജര്‍ ഇമാദ് റാഷിദ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.