ഏകീകൃത സിവില്‍ കോഡ്: പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ കോണ്‍ഗ്രസ്; ഇന്ന് നേതൃയോഗം

Jaihind Webdesk
Wednesday, July 5, 2023

 

തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകുന്നതിനായി കെപിസിസി നേതൃയോഗം ഇന്ന് ചേരും. രാജ്യത്തെ വർഗീയമായി ചേരിതിരിക്കാൻ ബിജെപി രൂപം കൊടുത്ത ഏകീകൃത സിവിൽ കോഡിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് യോഗത്തിൽ രൂപം കൊടുക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി അറിയിച്ചു.

കെപിസിസി ഭാരവാഹികൾ, എംപിമാർ, എംഎൽഎമാർ, ഡിസിസി പ്രസിഡന്‍റുമാർ, എക്സിക്യൂട്ടിവ് അംഗങ്ങൾ, പോഷകസംഘടനകളുടെ അധ്യക്ഷന്മാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ഏകീകൃത സിവിൽ കോഡിനെതിരെ എല്ലാ ജനവിഭാഗങ്ങളെയും അണിനിരത്തിയുള്ള പോരാട്ടത്തിന് കോൺഗ്രസ് നേതൃയോഗം രൂപം കൊടുക്കുമെന്ന് കെ സുധാകരൻ എംപി അറിയിച്ചു. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും യോഗത്തിൽ പങ്കെടുക്കും.