സംസ്ഥാനത്ത് തൊഴിലില്ലായ്മ നിരക്ക് കൂടി ; മന്ത്രി വി. ശിവൻകുട്ടി സഭയില്‍

തിരുവനന്തപുരം :  സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് വർധിച്ചതായി മന്ത്രി വി. ശിവൻകുട്ടി നിയമസഭയില്‍. 2021 മെയ് മാസത്തെ കണക്കനുസരിച്ച് സംസ്ഥാനത്തെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളിൽ 37.71 ലക്ഷം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2020 മാർച്ചിൽ ഇത് 34.24 ലക്ഷം ആയിരുന്നു.

മെയ് മാസത്തെ കണക്ക് പ്രകാരം 11 ശതമാനമാണ് സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക്. 2020 മാർച്ചിൽ ഇത് 10 ശതമാനമായിരുന്നു. ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് രൂക്ഷമാണ്. 2020 ജൂണിലെ കണക്കനുസരിച്ച് രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് 20.8ഉം കേരളത്തിൽ ഇത് 27.3 ശതമാനമാണ്.

Comments (0)
Add Comment