ഒടുവില്‍ തൊഴിലില്ലായ്മ രൂക്ഷമെന്ന് സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍; 2017-18 വര്‍ഷം രാജ്യത്തെ തൊഴിലില്ലായ്മാനിരക്ക് 6.1 ശതമാനം

പുതിയ സര്‍വ്വെ റിപ്പോര്‍ട്ടനുസരിച്ച് 2017-18 വര്‍ഷം രാജ്യം നേരിട്ട തൊഴിലില്ലായ്മാ നിരക്ക് 6.1 ശതമാനമെന്ന് കേന്ദ്രം രാജ്യസഭയില്‍. കേന്ദ്രം പുതിയ പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വ്വെ (Periodic Labour Force Survey) നടത്തിയെന്നും അതിന്‍റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായതെന്നും കേന്ദ്ര തൊഴില്‍ സഹമന്ത്രി സന്തോഷ് ഗാങ്വര്‍ രാജ്യസഭയെ അറിയിച്ചു.

മുന്‍വര്‍ഷങ്ങളില്‍ സര്‍വ്വെയ്ക്ക് അവലംബിച്ചിരുന്ന മാര്‍ഗങ്ങളില്‍ വ്യത്യസ്ഥമായാണ് ഇത്തവണ സര്‍വ്വെ നടത്തിയതെന്നും അതിനാല്‍ മുന്‍വര്‍ഷങ്ങളുമായി റിപ്പോര്‍ട്ടിനെ താരതമ്യപ്പെടുത്താന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

ഈ സർവേയുടെ റിപ്പോർട്ട് മുൻ വർഷങ്ങളിൽ നടത്തിയ സർവേകളേക്കാൾ വളരെ വ്യത്യസ്തമാണെന്നും അവലംബിച്ചിരിക്കുന്ന മാർഗ്ഗം വ്യത്യസ്തമായതിനാല്‍ ഈ സർവേ മുന്‍ വർഷങ്ങളിലെ സർവേകളുമായി താരതമ്യപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ സർവേയിൽ ആധികാരിക വിവരങ്ങള്‍ നൽകാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാവുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തൊഴിലില്ലായ്മയെത്തുടര്‍ന്ന് 2018ല്‍ 12,936 പേര്‍ ആത്മഹത്യ ചെയ്തെന്നന്ന നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ആ വര്‍ഷത്തെ ആകെ ആത്മഹത്യയുടെ 9.6 ശതമാനം വരുമിത്. 18 നും 60 നും മധ്യേ പ്രായമുള്ളവരാണ് തൊഴിലില്ലായ്മയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.

രാജ്യം 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മയെയാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. 2013-14 മുതല്‍ക്ക് ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കുന്നതായി ലേബര്‍ ബ്യൂറോയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

IndiaunemploymentPeriodic Labour Force Survey (PLFS)Minister of State for LabourSantosh Gangwar
Comments (0)
Add Comment