ആലപ്പുഴ: അപ്പർ കുട്ടനാട് മേഖലയിൽ പൂർണ്ണമായും കൃഷി നശിച്ച പുറക്കാട്, നാല് ചിറ, പാടശേഖരങ്ങൾ കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യൂസും സംഘവും സന്ദർശിച്ചു. കായംകുളം കായലിൽ നിന്ന് വെള്ളം കയറുന്നത് തടയാൻ പുളിക്കിയിൽ സമയബന്ധിതമായി ഓരു മുട്ടുകൾ സ്ഥാപിക്കാത്തതാണ് കർഷകരെ വലിയ ദുരിതത്തിലാക്കിയതെന്ന് ദുരിതം വിലയിരുത്തിയ ശേഷം സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യൂസ് പറഞ്ഞു.
മേജർ ഇറിഗേഷൻ, മൈനർ ഇറിഗേഷൻ വകുപ്പുകൾ, ഓരുമുട്ടുകൾ സ്ഥാപിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ല. ജില്ലയിൽ നവംമ്പർ, ഡിസബർ മാസത്തിൽ ഓരു മുട്ടുകൾ സ്ഥാപിക്കണമെന്ന് അറിവുള്ള ആലപ്പുഴക്കാരനായ
കൃഷി മന്ത്രി ഇത് ശ്രദ്ധിക്കുകയോ, ജില്ലാ ഭരണകൂടത്തിന് വേണ്ട നിർദ്ദേശങ്ങൾ നൽകുകയോ ചെയ്തില്ല. തൊട്ടുമുമ്പിലുള്ള ദുരിതം കാണാത്ത മന്ത്രി ആ പദവിയിൽ ഇരിക്കാൻ യോഗ്യനല്ലെന്നും മാജൂഷ് മാത്യൂസ് ആരോപിച്ചു. ജില്ലയിൽ ഒരു വെള്ളം മൂലം കൃഷി നശിച്ച മുഴുവൻ കർഷകർക്കും നഷടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ഈ മാസം പന്ത്രണ്ടിന് കർഷക കോൺഗ്രസ് ആലപ്പുഴ കലക്ട്രേറ്റിലേയ്ക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സംഘത്തിൽ ജില്ലാ പ്രസിഡന്റ് മാത്യു ചെറുപറമ്പ് തുടങ്ങിയവർ ഉള്‍പ്പെടെ ഉണ്ടായിരുന്നു.