തൃക്കാക്കരയിൽ യുഡിഎഫിന്‍റെ വിജയം സുനിശ്ചിതം : ഉമാ തോമസ്

Wednesday, June 1, 2022

തൃക്കാക്കരയിൽ യുഡിഎഫിന്‍റെ വിജയം സുനിശ്ചിതമാണെന്ന് സ്ഥാനാർത്ഥി ഉമ തോമസ് ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. തെരഞ്ഞെടുപ്പിൽ കള്ള വോട്ട് നടന്നത് സിപിഎം നേതൃത്വത്തിന്‍റെ അറിവോടെയാണെന്നും ഉമ തോമസ് ആരോപിച്ചു. ‘പോളിങ് ശതമാനം കുറഞ്ഞത് പ്രതിന്ധിയാകില്ല. പോസ്റ്റൽ വോട്ടുകൾ ഇല്ലാതിരുന്നതും വലിയൊരു ശതമാനം വോട്ടർമാർ സ്ഥലത്തില്ലാതിരുന്നതുമാണ് പോളിംഗ് കുറയാൻ കാരണമായത്. എന്നിരുന്നാലും മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നും ഉമാ തോമസ് പറഞ്ഞു.

തൃക്കാക്കരയിൽ നല്ല ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിക്കുമെന്ന് ഉമ്മൻചാണ്ടി പ്രതികരിച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയെ കുറിച്ച് തൃക്കാക്കരയിലെ വോട്ടർമാർക്ക് നല്ല ബോധ്യമുണ്ടന്നും. അതേസമയം തൃക്കാക്കരയിൽ കള്ളവോട്ട് നടന്ന വിഷയത്തിൽ സിപിഎം ചിന്തിക്കണമെന്നും. കള്ളവോട്ടുകൾ ജനാധിപത്യത്തിന്‍റെ  വിശ്വസ്തത നഷ്ടപ്പെടുത്തുന്നുവെന്നും ഉമ്മൻചാണ്ടി അഭിപ്രായപ്പെട്ടു.

തൃക്കാക്കരയിൽ ഇത്തവണ 68.75 ശതമാനമായിരുന്നു പോളിംഗ്. മണ്ഡലത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ്ങാണിത്. വെള്ളിയാഴ്ചയാണ് ഇവിടെ വോട്ടെണ്ണൽ. മഹാരാജാസ് കോളജിലെ സ്ട്രോംഗ് റൂമിലാണ് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.