യുവേഫ പുരസ്കാരം കരിം ബെൻസേമയ്ക്ക്; അലക്സിയ പുറ്റേയാസ് മികച്ച വനിതാ താരം

Jaihind Webdesk
Friday, August 26, 2022

മഡ്രിഡ്: യൂറോപ്പിലെ മികച്ച ഫുട്ബോളർക്കുള്ള യുവേഫ പുരസ്കാരം റയൽ മഡ്രിഡ് താരം കരിം ബെൻസേമയ്ക്ക്. റയൽ മഡ്രിഡിന് ചാംപ്യൻസ് ലീഗ്, ലാ ലീഗ കിരീടങ്ങൾ എന്നിവ നേടിക്കൊടുത്തതിൽ വഹിച്ച പങ്ക് പരിഗണിച്ചാണ് പുരസ്കാരം. ഇരു ലീഗുകളിലും ബെൻസേമയായിരുന്നു ടോപ് സ്‌കോറർ. സഹതാരം തിബോ കോർട്ട്വാ സിറ്റി താരം കെവിൻ ഡിബ്രു എന്നിവരെ മറികടന്നാണ് ബെൻസമ പുരസ്കാരം നേടിയത്.

ബാർസലോനയുടെ സ്പാനിഷ് താരം അലക്സിയ പുറ്റേയാസ് ആണ് മികച്ച വനിതാ താരവും റയൽ മഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടി മികച്ച പരിശീലകനുമായി. യോർഗൻ ക്ലോപ്പിനെയും പെപ് ഗാർഡിയോളയെയും പിന്തള്ളിയാണ് കാർലോ ആഞ്ചലോട്ടി പുരസ്കാരം നേടിയത്.