ഇഎംഎസിന്‍റെ  ജന്മനാട്ടില്‍ എൽഡിഎഫിന് ഭരണ നഷ്ടം ; ഏലംകുളം പഞ്ചായത്ത് യുഡിഎഫിന്

Jaihind News Bureau
Wednesday, December 30, 2020

 

മലപ്പുറം : ഇഎംഎസിന്‍റെ  ജന്മനാടായ ഏലംകുളത്ത് എല്‍ഡിഎഫിന് ഭരണനഷ്ടം. പഞ്ചായത്ത്  യുഡിഎഫ് സ്വന്തമാക്കി. നറുക്കെടുപ്പിലൂടെയാണ് വിജയം. ഡിസിസി ജനറൽ സെക്രട്ടറി സി. സുകുമാരൻ പഞ്ചായത്ത് പ്രസിഡന്‍റ് ആകും.  ആകെയുള്ള 16 വാർഡിൽ എൽഡിഎഫും യുഡിഎഫും 8 സീറ്റുകള്‍ വീതം നേടി ഒപ്പത്തിനൊപ്പമായിരുന്നു. കമ്മ്യൂണിസ്റ്റ് ആചാര്യൻ ഇഎംഎസിന്‍റെ ജന്മനാട്ടില്‍ 40 വർഷത്തിനിടെ ആദ്യമായാണ് എൽഡിഎഫിന് ഭരണം നഷ്ടമാകുന്നത്.