ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് യുഡിഎഫിന് മിന്നും ജയം; അഞ്ച് സീറ്റുകളും നിലനിർത്തി

Jaihind Webdesk
Wednesday, December 8, 2021

 

മലപ്പുറം : ഉപതിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് മിന്നും ജയം സ്വന്തമാക്കി യുഡിഎഫ്. മലപ്പുറം ജില്ലയിലെ അഞ്ച് തദ്ദേശസ്വയംഭരണ വാർഡുകളിലേക്കായി നടന്ന ഉപതെരെഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോള്‍ 5 സീറ്റും യുഡിഎഫ് നിലനിർത്തി.

തിരുവാലി പഞ്ചായത്തിലെ കണ്ടമംഗലം, ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ വേഴക്കോട്, പൂക്കോട്ടൂര്‍ പഞ്ചായത്തിലെ ചീനിക്കല്‍, മക്കരപ്പറമ്പ് പഞ്ചായത്തിലെ കാച്ചിനിക്കാട് പടിഞ്ഞാറ്, കാലടി പഞ്ചായത്തിലെ ചാലപ്പുറം എന്നിവിടങ്ങളിലാണ് വോട്ടിംഗ് നടന്നത്.

ഉർങ്ങാട്ടിരി പഞ്ചായത്തിലെ വേഴേക്കോട് വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി ശിവകുമാർ എന്ന സത്യൻ വിജയിച്ചു. 384 വോട്ടുകള്‍ക്കാണ് ജയം.

പൂക്കോട്ടൂർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി സത്താർ 710 വോട്ടുകൾക്ക്‌ വിജയിച്ചു.

കാലടി പഞ്ചായത്തിലെ ആറാം വാർഡിൽ യുഡിഫ് സ്ഥാനാർത്ഥി എം രജിത 277 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

തിരുവാലി പഞ്ചായത്ത് ഏഴാം വാര്‍ഡിൽ അല്ലേക്കാടൻ സജീസ് 110 വോട്ടിന് വിജയിച്ചു.

മക്കരപ്പറമ്പ് പഞ്ചായത്തിലെ ഒന്നാം വാർഡിൽ ‌ യുഡിഎഫ് സ്ഥാനാർത്ഥി ഗഫൂർ വിജയിച്ചു. 90 വോട്ടുകള്‍ക്കാണ് ഗഫൂറിന്‍റെ വിജയം.