‘കള്ളവോട്ട് കൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, 20 സീറ്റും യുഡിഎഫ് നേടും’: പി.കെ. കുഞ്ഞാലിക്കുട്ടി

Jaihind Webdesk
Friday, April 19, 2024

 

കാസറഗോഡ്: സംസ്ഥാനത്ത് ഇരുപതിൽ ഇരുപത് സീറ്റും യുഡിഎഫ് നേടുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി
പി.കെ. കുഞ്ഞാലിക്കുട്ടി. കള്ളവോട്ട് കൊണ്ടൊന്നും ഇത്തവണ സിപിഎം രക്ഷപ്പെടില്ല. രാജ്യത്ത് ഇന്ത്യ മുന്നണിക്ക് മുമ്പത്തെക്കാൾ ഏറെ സ്വാധീനമുണ്ട്. ഇന്ത്യ മുന്നണി മികച്ച മുന്നേറ്റമുണ്ടാക്കുമെന്നും അധികാരത്തിലെത്തുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി കാസറഗോഡ് പറഞ്ഞു.