സംസ്ഥാനത്ത് ഭരണമാറ്റം ; യുഡിഎഫിന് 75 മുതൽ 80 സീറ്റെന്ന് ബിഗ് ഡാറ്റാ അനാലിസിസ് റിപ്പോർട്ട്

Jaihind Webdesk
Friday, April 30, 2021

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിൽ 75-80 സീറ്റുകൾ വരെ നേടി യുഡിഎഫ് അധികാരത്തിലേറുമെന്ന് ബിഗ് ഡാറ്റാ അനാലിസിസ് റിപ്പോർട്ട്. ഔദ്യോഗികവും അനൗദ്യോഗികവുമായ 200 ഫേസ്​ബുക്​ പേജുകൾ, വ്യത്യസ്​ത വിഡിയോകൾക്കുള്ള 2000 പ്രതികരണങ്ങൾ, കമന്‍റുകൾ, വാട്സ് ആപ് ഗ്രൂപ്പുകൾ തുടങ്ങിയവയിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്.

ടാ​ബ്ലോ, ഓപൺ റിഫൈൻ, കെ.എൻ.​ഐ.എം.ഇ തുടങ്ങിയ ടൂളുകളുടെ സഹായത്താൽ വിവരങ്ങളെ അപഗ്രഥിച്ചാണ്​ പത്തു ദിവസമെടുത്ത്​ റിപ്പോർട്ട്​ തയാറാക്കിയതെന്ന്​ 29കാരനായ ഡാറ്റ അനലിസ്റ്റ്​ നിധിൻ ചന്ദ്രദാസ്​ പറയുന്നു. പോളിംഗ്​ നടന്ന ഏപ്രിൽ ആറുമുതൽ 16 വരെ ദിവസങ്ങളിലായി ഫേസ്​ബുക്​, വാട്​സാപ്​, ടെലിഗ്രാം ഗ്രൂപ്പുകൾ എന്നിവയിൽനിന്നാണ്​​ ഡാറ്റ ശേഖരിച്ചത്​. വ്യത്യസ്​ത നിയോജക മണ്ഡലങ്ങളിലെ ആളുകളുടെ പ്രതികരണവും നീരിക്ഷിച്ചാണ്​ അനാലിസിസ്​ റിപ്പോർട്ട്​ തയാറാക്കിയതെന്നും നിധിൻ പറയുന്നു.

‘ബിഗ്​ ഡാറ്റ അനലിറ്റിക്​സ്​ ടൂളുകൾ ഉപഭോക്​താക്കളുടെയും മറ്റും അഭിരുചികളും പ്രതികരണങ്ങളുമറിയാൻ കമ്പനികൾ ഫലപ്രദമായി ആശ്രയിക്കുന്നവയാണ്​. പല ബ്രാൻഡുകൾക്കും വേണ്ടി തങ്ങൾ ഇത്തരം അനലിറ്റിക്​സ്​ റിപ്പോർട്ടുകൾ തയാറാക്കാറുണ്ടെന്നും 90 ശതമാനം കൃത്യത ഇത്തരം റിപ്പോർട്ടുകൾക്കുണ്ടാകാറുണ്ടെന്നും നിധിൻ അവകാശപ്പെടുന്നു. സോഷ്യൽ മീഡിയയിലെ വിവരങ്ങളുടെ അടിസ്​ഥാനത്തിൽ തയാറാക്കുന്ന ബിഗ്​ ഡാറ്റ അനാലിസിസ്​ റിപ്പോർട്ടുകൾക്ക്​ പരമ്പരാഗതമായി തയാറാക്കുന്ന എക്​സിറ്റ്​ പോളുകളേക്കാൾ ഉയർന്ന കൃത്യത ഉണ്ടാവുമെന്ന്​ ഡാറ്റാ സെക്യൂരിറ്റി വിദഗ്​ധനായ മനു സക്കറിയ കൂട്ടിച്ചേർക്കുന്നു.