യു.ഡി എഫ് അധികാരത്തിൽ വന്നാൽ ശബരിമലയിൽ വിശ്വാസികളുടെ വികാരം മാനിക്കുമെന്ന് എം.എം ഹസ്സൻ

Jaihind News Bureau
Wednesday, December 9, 2020

യു.ഡി എഫ് അധികാരത്തിൽ വന്നാൽ ശബരിമലയിൽ വിശ്വാസികളുടെ വികാരം മാനിക്കുമെന്ന് യു.ഡി എഫ് കൺവീനർ എം.എം ഹസ്സൻ. വിഷയത്തിൽ നിയമം കൊണ്ടുവരും. ശബരിമലയിൽ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ സി പി എമ്മിന് മതമൈത്രിയെക്കുറിച്ച് പറയാൻ അവകാശമില്ലന്നും അദ്ദേഹം പറഞ്ഞു.വിജയരാഘവൻ്റേത് ആർ.എസ്.എസ് നേതാവിൻ്റെ ശബ്ദം. മുസ്ലിം സംഘടനകളെ ഭീകരവാദ സംഘടനകളായി മുദ്ര കുത്തുന്നു. സ്പർദ്ദ വളർത്താനാണ് സി.പി.എമ്മിൻ്റെ ശ്രമമെന്നും എം എം ഹസ്സൻ മലപ്പുറത്ത് പറഞ്ഞു.