കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ് ഇന്ന് ധര്‍ണ നടത്തും

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ് ഇന്ന് ധര്‍ണ നടത്തും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സെക്രട്ടേറിയറ്റിനു മുന്നിലെ ധർണ ഉദ്ഘാടനം ചെയ്യും. മറ്റ് ജില്ലകളിലെ കളക്‌ട്രേറ്റുകള്‍ക്ക് മുന്നിൽ നടത്തുന്ന പ്രതിഷേധ ധര്‍ണയിൽ പ്രമുഖ യു.ഡി.എഫ് നേതാക്കൾ പങ്കെടുക്കും.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം ധർണ നടത്തുന്നത്.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലും മറ്റ് ജില്ലകളില്‍ കളക്‌ട്രേറ്റുകള്‍ക്കുമുന്നിലുമാണ് പ്രതിഷേധ ധര്‍ണ നടത്തുന്നത്. സെക്രട്ടേറിയറ്റിനു മുന്നിലെ ധര്‍ണ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി കോട്ടയത്തും കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍ കോഴിക്കോട്ടും ധർണ ഉദ്ഘാടനം ചെയ്യും.

കൊല്ലത്ത് എ.എ. അസീസും ആലപ്പുഴയില്‍ ജോസ് കെ. മാണി എം.പിയും പത്തനംതിട്ടയില്‍ സിപി.ജോണും ധർണ ഉദ്ഘാടനം ചെയ്യും. ഇടുക്കിയില്‍ പി.ജെ. ജോസഫ് എം.എൽ.എയും എറണാകുളത്ത് വി.എം. സുധീരനും തൃശ്ശൂരില്‍ ബെന്നി ബെഹനാൻ എംപിയും , പാലക്കാട്ട് കെ.പി.എ. മജീദും മലപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടി എംപിയും, വയനാട് ജി. ദേവരാജനും കണ്ണൂരില്‍ എം.കെ.മുനീർ എം.എൽ.എയും കാസര്‍ഗോഡ് ജോണി നെല്ലൂർ തുടങ്ങിയ യുഡിഎഫ് നേതാക്കൾ ധർണ ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിൽ സംഘടിപ്പിക്കുന്ന ധർണയിൽ പതിനായിരങ്ങൾ പങ്കെടുക്കും.

UDFProtest March
Comments (0)
Add Comment