ഭരണസ്തംഭനത്തിനും ക്രമസമാധാന തകര്‍ച്ചയ്ക്കുമെതിരെ UDF ഉപരോധ സമരം സംഘടിപ്പിച്ചു

Tuesday, January 22, 2019

കോട്ടയം : മതത്തിന്‍റെ ആത്മീയത ഉൾക്കൊള്ളാൻ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞിട്ടില്ലെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ. യു.ഡി.എഫിന്‍റെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിന് മുന്നിൽ നടന്ന ഉപരോധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഭരണസ്തംഭനത്തിനും ക്രമസമാധാന തകർച്ചയ്ക്കുമെതിരെ യു.ഡി.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധപരിപാടിയുടെ ഭാഗമായിരുന്നു ഉപരോധം.

 

സംസ്ഥാനത്തെ ഭരണ സ്തംഭനത്തിനും ക്രമസമാധാനത്തകർച്ചയ്ക്കുമെതിരെയാണ് യു.ഡി.എഫ് സംസ്ഥാനവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇതിന്‍റെ ഭാഗമായിട്ടായിരുന്നു കോട്ടയം കളക്ട്രേറ്റിന് മുന്നിൽ ഉപരോധ സമരം നടത്തിയത്. യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ പരിപാടി ഉദ്ഘാടനം ചെയ്തു. മതത്തിന്‍റെ മൂല്യത്തെ ചോദ്യം ചെയ്യാൻ മുന്നോട്ടു വന്നിട്ടുള്ളവരാണ് കമ്മ്യൂണിസ്റ്റുകാരെന്ന് ശക്തമായ ഭാഷയിൽ വിമർശനമുണ്ടായി. ആണിനെ പെണ്ണ് ആക്കുന്ന സർക്കാരാണ് പിണറായി ഗവൺമെന്‍റ് എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണന്‍ പറഞ്ഞു.

യു.ഡി.എഫ് ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, എൻ ജയരാജ്, ഡി.സി.സി പ്രസിഡന്‍റ് ജോഷി ഫിലിപ്പ്, മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.