മേയറുടെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് യുഡിഎഫ്; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു | VIDEO

Jaihind Webdesk
Saturday, December 3, 2022

 

തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷ പ്രതിഷേധം. യുഡിഎഫിന്‍റെ അനിശ്ചിതകാല സത്യഗ്രഹ സമരം 27-ാം ദിവസത്തിലേക്ക് കടന്നു. അതേസമയം നഗരസഭയ്ക്ക് മുന്നിൽ യുഡിഎഫ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

നിയമന കത്ത് വിവാദത്തിലെ അന്വേഷണം അട്ടിമറിക്കുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് യുഡിഎഫിന്‍റെ നേതൃത്വത്തിൽ നഗരസഭയ്ക്ക് മുന്നിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചത്.

തിരുവനന്തപുരം നഗരസഭ മേയർ ആര്യാ രാജേന്ദ്രന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടരുകയാണ്. നഗരസഭാ കവാടത്തിൽ യുഡിഎഫിന്‍റെ അനിശ്ചിതകാല സത്യഗ്രഹ സമരം 27 ആം ദിവസത്തിലേക്ക് കടന്നു. ഇന്നത്തെ സമരപരിപാടി മുൻ എംപി പീതാംബരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. മേയർ രാജിവെക്കുന്നതുവരെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.