പ്രവാസികളില്‍ നിന്ന് ക്വാറന്‍റൈന്‍ ഫീസ് ഈടാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ യു.ഡി.എഫ് പ്രതിഷേധം | Video

തിരുവനന്തപുരം : നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളിൽ നിന്ന് ക്വാറന്‍റൈൻ ഫീസ് ഈടാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ യു.ഡി.എഫ് പ്രതിഷേധം. ക്വാറന്‍റൈന്‍ ഫീസ് ഈടാക്കാനുള്ള തീരുമാനം പിൻവലിക്കുക, പ്രവാസികളോട് നീതിപുലർത്തുക എന്നീ ആവശ്യങ്ങൾ ഉയർത്തി സംസ്ഥാന വ്യാപകമായി യു.ഡി.എഫ് ധർണ നടത്തി.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന ധർണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പ്രവാസികളോട് സർക്കാരിന് അവഗണനാ മനോഭാവമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വിഷയത്തില്‍ സർക്കാരിന്‍റെ സമീപനം ധിക്കാരപരമാണ്. സർക്കാരിന്‍റേത് ക്രൂരമായ നടപടിയാണെന്നും പ്രവാസികളെ അപമാനിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

https://www.facebook.com/JaihindNewsChannel/videos/847497362414158/

 

മടങ്ങിയെത്തുന്ന പ്രവാസികൾക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് തുടർന്ന് സംസാരിച്ച കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പ്രവാസികളെ കൊള്ളയടിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

https://www.facebook.com/JaihindNewsChannel/videos/960531794400624/

പ്രവാസികളെ അതിഥികളായി കരുതി സ്വീകരിക്കണമെന്നാണ് യു.ഡി.എഫ് ആഗ്രഹിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. എന്നാൽ പേയിംഗ് ഗസ്റ്റായിട്ടാണ് പിണറായി സർക്കാർ പ്രവാസികളെ കണക്കാക്കുന്നത്. പ്രവാസികളെ അപമാനിക്കുന്ന നിലപാട് മുഖ്യമന്ത്രി തിരുത്തണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

https://www.facebook.com/JaihindNewsChannel/videos/2910170689030449/

 

മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എ മാരായ വി.എസ് ശിവകുമാർ, എം വിന്‍സന്‍റ്, കെ.എസ് ശബരീനാഥന്‍, കെ.പി.സി.സി ഉപാധ്യക്ഷന്‍ ശരത്ചന്ദ്ര പ്രസാദ്, കെ.പി.സി.സി  ജനറല്‍ സെക്രട്ടറി പാലോട് രവി, സി.എം.പി നേതാവ് സി.പി ജോണ്‍, ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍, യു.ഡി.എഫ് ജില്ലാ ചെയർമാൻ സോളമൻ അലക്‌സ്, സെക്രട്ടറി ബീമാപ്പള്ളി റഷീദ് തുടങ്ങി നിരവധി നേതാക്കള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന ധർണയില്‍ പങ്കെടുത്തു.

 

Comments (0)
Add Comment