യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ ബോർഡ് ഏകപക്ഷീയമായി നീക്കി ; ആന്‍റി ഡീഫെയ്‌സ്‌മെന്‍റ് സ്‌ക്വാഡ് നടപടിക്കെതിരെ പ്രതിഷേധം

Jaihind News Bureau
Sunday, December 6, 2020

 

തിരുവനന്തപുരം : തിരുവനന്തപുരം ചാല വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഫ്ലക്സ് ബോർഡ് ആന്‍റി ഡീഫെയ്‌സ്‌മെന്‍റ് സ്‌ക്വാഡ് ഏകപക്ഷീയമായി നീക്കം ചെയ്തതായി പരാതി. സമീപത്തുള്ള എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ബോർഡ് നീക്കം ചെയ്യാതെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബോർഡ് മാത്രം നീക്കം ചെയ്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.  സംഭവത്തിൽ യുഡിഎഫ് പ്രവർത്തകർ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും.