8 ജില്ലകളില്‍ നടന്നത് 250 കോടിയുടെ മരം മുറി, സമഗ്ര അന്വേഷണം വേണമെന്ന് യുഡിഎഫ് ; 24ന് ധർണ്ണ

തിരുവനന്തപുരം : സംസ്ഥാനത്തെ 8 ജില്ലകളില്‍ നടന്ന വനംകൊള്ളയില്‍ 250 കോടിയുടെ മരം മുറിച്ച് കടത്തിയെന്ന് യുഡിഎഫ്. മുന്നണിയുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച് തെളിവ് ശേഖരിച്ചെന്ന് കണ്‍വീനര്‍ എം.എം ഹസന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അടച്ചുപൂട്ടലിൻ്റെ മറവിൽ മരം കടത്താനുള്ള ബോധപൂർവമായ ശ്രമത്തിൻ്റെ ഭാഗമാണ് സർക്കാർ ഉത്തരവ്.  മുഖ്യമന്ത്രിയും അന്നത്തെ റവന്യൂ, വനം വകുപ്പ് മന്ത്രിമാരുമാണ് ഇതിന് ഉത്തരവാദി. ഉത്തരവ് ദുരുദ്ദേശത്തോടെയെന്ന് വ്യക്തമാണ്. കുറ്റവാളികൾ അന്വേഷിച്ചാൽ സത്യം പുറത്ത് വരില്ല. കുറ്റക്കാർക്കെതിരെ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് 24ന് സർക്കാർ ഓഫീസുകൾക്ക് മുന്നിൽ യുഡിഎഫ് ധർണ്ണ നടത്തും. 11മണി മുതൽ 1 മണി വരെ മണ്ഡലാടിസ്ഥാനത്തിലാണ് ധർണ്ണ. സെക്രട്ടറിയേറ്റിന് മുന്നിൽ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കണ്ണൂരിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനും ധർണ്ണ ഉദ്ഘാടനം ചെയ്യുമെന്നും എംഎം ഹസന്‍ അറിയിച്ചു.

Comments (0)
Add Comment