യു.ഡി.എഫ് പ്രകടനപത്രിക 20 ന്

Jaihind News Bureau
Thursday, March 18, 2021

 

തിരുവനന്തപുരം : യു.ഡി.എഫിന്റെ പ്രകടന പത്രിക മാര്‍ച്ച് 20 ശനിയാഴ്ച രാവിലെ 11 മണിക്ക് മസ്‌ക്കറ്റ് ഹോട്ടലില്‍ വച്ച് പ്രകാശനം ചെയ്യുമെന്ന് കണ്‍വീനര്‍ എം.എം.ഹസ്സന്‍ അറിയിച്ചു. പ്രതിപക്ഷ നേതാവും യു.ഡി.എഫ് ചെയര്‍മാനുമായ രമേശ് ചെന്നിത്തലയും യു.ഡി.എഫിന്റെ മുതിര്‍ന്ന നേതാക്കളും ചടങ്ങില്‍ സംബന്ധിക്കും.

മുന്‍ യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എം.പി ചെയര്‍മാനും സി.പി.ജോണ്‍ കണ്‍വീനറുമായ സമിതി ഡോ. ശശി തരൂരിന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാനമൊട്ടാകെ സഞ്ചരിച്ച് ജനങ്ങളില്‍നിന്നും മറ്റു സംഘടനകളില്‍നിന്നും സ്വരൂപിച്ച നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ചാണ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നത്. യു.ഡി.എഫ് പുറത്തിറക്കുന്നത് ജനകീയ പ്രകടനപത്രിക ആയിരിക്കുമെന്ന് എം.എം.ഹസ്സന്‍ പറഞ്ഞു.