മലപ്പുറം ജില്ലയില്‍ യുഡിഎഫിന്‍റെ തേരോട്ടം ; 94 ല്‍ 65 പഞ്ചായത്തുകളും സ്വന്തമാക്കി

തദ്ദേശ തെരഞ്ഞടുപ്പില്‍ മലപ്പുറം ജില്ലയില്‍ യുഡിഎഫിന്‍റെ തേരോട്ടം. യുഡിഎഫിന്‍റെ ഉറച്ച കോട്ടയായ ജില്ലയിലെ 94 ഗ്രാമപ്പഞ്ചായത്തില്‍ 65 ഇടത്തും യുഡിഎഫ് ജയിച്ചു. 8 ഇടത്ത് യുഡിഎഫും -എല്‍ഡിഎഫും ഓപ്പത്തിനൊപ്പമാണ്.15 ബ്ലോക് പഞ്ചായത്തില്‍ 12 ഇടത്തും വിജയിച്ചത് യുഡിഎഫാണ്. ജില്ലാ പഞ്ചായത്തിലും യുഡിഎഫിന് തന്നെയാണ് മേൽകൈ.

കഴിഞ്ഞ തദ്ദേശത്തിരഞ്ഞെടുപ്പ് ഫലം പോലെ ഇത്തവണയും ജില്ലാപഞ്ചായത്തിലെ 32 ഡിവിഷനുകളില്‍ 27 ഇടത്ത് യുഡിഎഫും അഞ്ചിടത്ത് മാത്രമാണ് എൽഡിഎഫിന് വിജയിക്കാനായത്. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തിലെ 15 ഡിവിഷനുകളില്‍ 2015-ലെ നില തുടര്‍ന്നു. പന്ത്രണ്ടെണ്ണത്തില്‍ യുഡിഎഫിന് വിജയം. മൂന്നു ഡിവിഷനുകള്ളിൽ എല്‍ഡിഎഫും ജയിച്ചു.  പന്ത്രണ്ട് നഗരസഭകളില്‍ ഒമ്പതെണ്ണം യുഡിഎഫും മൂന്നെണ്ണം എല്‍ഡിഎഫും ഭരിക്കും.ഗ്രമപഞ്ചായത്തുകളില്‍ തൊണ്ണൂറ്റി നാലില്‍ 65 ഇടത്ത് യുഡിഎഫ് ജയിച്ചപ്പോൾ 21 ഇടത്ത് മാത്രമായി എല്‍ഡിഎഫ് ചുരുങ്ങി.8 ഇടത്ത് ഒപ്പത്തിനൊപ്പവുമാണ്.ഇടതുപക്ഷം ഭരിച്ചിരുന്ന താനൂർ നഗരസഭ യുഡിഎഫ് പിടിച്ചെടുത്തു. കമ്മ്യൂണിസ്റ്റാചാര്യൻ ഇ എം എസിൻ്റെ ജന്മനാട്ടിൽ എൽ ഡി എഫും – യു ഡി എഫും ഒപ്പത്തിനൊപ്പം. ആകെയുള്ള 16 വാർഡിൽ എൽ ഡി എഫും – യു ഡി എഫും
8 വീതം നേടി. 40 വർഷത്തിനിടെ ആദ്യമായിട്ടാണ് ഏലംകുളം പഞ്ചായത്തിൽ എൽ ഡി എഫിന് ഭരണ പ്രതിസന്ധിയുണ്ടാവുന്നത്.
അതേ സമയം ജില്ലയിൽ കനത്ത തിരിച്ചടിയാണ് ബിജെപിക്ക് നേരിടേണ്ടി വന്നത്.പഞ്ചായത്തുകളില്‍ 15 ഉം നഗരസഭകളില്‍ 18 ഉമായി 33 വാര്‍ഡുകൾ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. എസ്ഡിപിഐ ഒമ്പത്. വെൽഫെയര്‍ പാര്‍ട്ടി 25 സീറ്റുകളില്‍ വിജയിച്ചു.

Comments (0)
Add Comment