പൗരത്വ ഭേദഗതി നിയമം : സുപ്രീം കോടതി നിർദ്ദേശം ശുഭ സൂചന നല്‍കുന്നതെന്ന് രമേശ് ചെന്നിത്തല; സ്റ്റേയില്ല എന്നത് തിരിച്ചടിയല്ല എന്ന് പി കെ കുഞ്ഞാലിക്കുട്ടി; ആത്മവിശ്വാസം നൽകുന്ന തീരുമാനങ്ങളാണ് സുപ്രീം കോടതിയിൽ നിന്നും ഉണ്ടായതെന്ന് ടി എൻ പ്രതാപൻ

പൗരത്വ ഭേദഗതി നിയമത്തിൽ സുപ്രീം കോടതിയിൽ നിന്നും ഉണ്ടായ നിർദ്ദേശം ശുഭ സൂചന നല്‍കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹർജികൾ ഭരണഘടന ബെഞ്ചിന് വിടാൻ സാധ്യത നിലനിക്കുന്നു. പ്രതിപക്ഷത്തിന്‍റെ പോരാട്ടത്തിന് ഊർജം പകരുന്നതാണ് കോടതി തീരുമാനം എന്നും പ്രതിപക്ഷ നേതാവ് ജയ്ഹിന്ദ് ന്യൂസിനോട് പ്രതികരിച്ചു.

പൗരത്വ നിയമ ഭേദഗതിക്ക് സ്റ്റേയില്ല എന്നത് തിരിച്ചടിയല്ല എന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംപി. പ്രധാനമായും ഇന്ന് കോടതിയിൽ ആവശ്യപ്പെട്ടത് കേസ് ഭരണഘടനാ ബഞ്ചിന് വിടണമെന്നാണ്. ഇതെല്ലാം കേന്ദ്രസർക്കാരിന്‍റെ മറുപടിക്ക് അനുസരിച്ച് തീരുമാനിക്കാമെന്ന് കോടതി പറഞ്ഞത് നിർണായകമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സുപ്രീംകോടതിക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആത്മവിശ്വാസം നൽകുന്ന തീരുമാനങ്ങളാണ് സുപ്രീം കോടതിയിൽ നിന്നും ഉണ്ടായതെന്ന് ടി എൻ പ്രതാപൻ എംപി പ്രതികരിച്ചു. വിഷയത്തിൽ ഭരണഘടന പ്രതിസന്ധി ഉണ്ടെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു. ഹർജികൾക്ക് മറുപടി നൽകാതെ സർക്കാർ ഒളിച്ചോടുക ആണെന്നും ടി എൻ പ്രതാപൻ എംപി പറഞ്ഞു.

Ramesh Chennithalatn prathapan
Comments (0)
Add Comment